തമിഴ് ചിത്രം ഗാട്ടാ ഗുസ്തിയിൽ അഭിനയിക്കുന്നതിന് വേണ്ടി പത്ത് കിലോയോളം ഭാരം കൂട്ടേണ്ടി വന്നുവെന്ന് ഐശ്വര്യ ലക്ഷ്മി. സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘വരത്തൻ, മായാനദി എന്നീ സിനിമകൾ കഴിഞ്ഞ ഉടനെ വന്ന സിനിമയാണ് ഗാട്ടാ ഗുസ്തി. അന്ന് ഇത് ചെയ്താൽ ശെരിയാവില്ല എന്നോർത്ത് വിട്ടതാണ്. കഥ മോശമായത് കൊണ്ടല്ല ഞാൻ ചെയ്താൽ ശെരിയാവില്ല എന്നതുകൊണ്ടാണ് വിട്ടത്
ആരോഗ്യപരമായി ആ സിനിമ ചെയ്യാൻ എനിക്ക് വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വന്നിട്ടുണ്ട്. ഷൂട്ടിംഗ് സമയത്ത് ഒരുപാട് പരിക്കുകളുണ്ടായി. ആദ്യ ഷോട്ട് തന്നെ പാളി.
സിനിമയ്ക്ക് വേണ്ടി എനിക്ക് റെഡിയാകാനുള്ള സമയം കുറവായിരുന്നു. കഥാപാത്രത്തെ കണ്ടാൽ സ്ട്രോങ് ആണെന്ന് തോന്നണം. അതിന് വേണ്ടി പത്ത് കിലോ വണ്ണം കൂട്ടിയിരുന്നു. വണ്ണം വയ്ക്കാൻ അഞ്ച് മാസമെടുത്തു’.
അന്ന് പരിക്കൊക്കെ പറ്റി. എങ്ങനെ പറ്റുന്നുവെന്ന് പോലും അറിയില്ല. നായികന്മാരൊക്കെ എങ്ങനെയാണ് ഈ ഫൈറ്റ് സീനൊക്കെ ചെയ്യുന്നതെന്ന് ഞാൻ ചിന്തിച്ചുപോയി. ഗുസ്തി പരിശീലിച്ച് ആദ്യ ഷോട്ട് എടുക്കുമ്പോൾ കഴുത്തിന് പരിക്കേറ്റിരുന്നു . ഐശ്വര്യ ലക്ഷ്മി പറഞ്ഞു. 2022 ൽ അയ്യാവു രചനയും സംവിധാനവും ചെയ്ത ആക്ഷൻ കോമഡി സ്പോർട്സ് ഡ്രാമ ചിത്രമാണ് ഗാട്ട ഗുസ്തി.