പാലക്കാട്: കന്നിയങ്കത്തിൽ വിജയക്കൊടി പാറിച്ച് നടൻ രമേഷ് പിഷാരടി. പാലക്കാട് നിയമസഭാമണ്ഡലത്തിൽ വിജയിച്ചു. 12,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആയിരുന്നു പിഷാരടി വിജയം സ്വന്തമാക്കിയത്. എൻഡിഎയുടെ ശോഭാ സുരേന്ദ്രൻ മണ്ഡലത്തിൽ രണ്ടാമതായി.
55,302 വോട്ടുകൾ ആയിരുന്നു രമേഷ് പിഷാരടി സ്വന്തമാക്കിയത്. ശോഭാ സുരേന്ദ്രൻ 42,880 വോട്ടുകളും നേടി. എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ച എൻഎംആർ റസാഖിന് 27,227 വോട്ടുകളാണ് ലഭിച്ചത്. ശക്തമായ ത്രികോണ പോരാട്ടത്തിന് വേദിയായ മണ്ഡലം ആയിരുന്നു പാലക്കാട്. രാവിലെ വോട്ടെണ്ണൽ ആരംഭിച്ച വേളയിൽ എൻഡിഎയുടെ ശോഭാ സുരേന്ദ്രൻ ആയിരുന്നു മുൻപിൽ. പിന്നീട് ലീഡ് നില മാറിമറിയുകയായിരുന്നു. തിരഞ്ഞെടുപ്പിന് മുൻപ് നാടകീയ രംഗങ്ങൾക്ക് അരങ്ങേറിയ മണ്ഡലം കൂടിയായിരുന്നു പാലക്കാട്.

