തിരുവനന്തപുരം ; സംസ്ഥാനത്ത് തകർന്നടിഞ്ഞ് എൽ ഡി എഫ് . യുഡിഎഫ് ലീഡ് 101 ലേയ്ക്ക് അടുത്ത് കഴിഞ്ഞു. എൽ ഡി എഫ് ആകെ 37 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത് . രണ്ട് സീറ്റുകളിലാണ് എൻ ഡി എ മുന്നിട്ട് നിൽക്കുന്നത്. നേമത്തും, ചാത്തന്നൂരുമാണ് എൻ ഡി എ മുന്നിട്ട് നിൽക്കുന്നത് .
അമ്പലപ്പുഴയിൽ ജി സുധാകരന് വൻ ലീഡുണ്ട്. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിലും സുധാകരൻ മുന്നേറി. സിപിഎം കണക്കുകൂട്ടിയ മണ്ഡലങ്ങളിൽ പോലും വോട്ട് കൂട്ടത്തോടെ യുഡിഎഫിലേയ്ക്ക് പോയ സാഹചര്യമാണുള്ളത്. വട്ടിയൂർകാവിൽ പത്ത് വോട്ടുകൾക്ക് മുന്നിൽ നിൽക്കുന്നത് വികെ പ്രശാന്താണ്. പാലായിൽ മാണി സി കാപ്പനാണ് മുന്നിൽ നിൽക്കുന്നത് . പയ്യന്നൂരിൽ വി കുഞ്ഞിക്കൃഷ്ണൻ വിജയിച്ചു.രക്തസാക്ഷി ഫണ്ട് തട്ടിപ്പ് പുറത്തെത്തിച്ചതിന്റെ പേരിൽ പാർട്ടി ഒഴിവാക്കിയ നേതാവായിരുന്നു കുഞ്ഞിക്കൃഷ്ണൻ.
കായംകുളത്ത് 12000 ത്തിലേറെ വോട്ടുകൾക്ക് ലിജു മുന്നിട്ട് നിൽക്കുന്നു.ഹരിപ്പാട് 23000 ത്തിലേറെ വോട്ടുകൾക്ക് രമേശ് ചെന്നിത്തല വിജയിച്ചു. വൈക്കത്തും യുഡിഎഫ് വിജയത്തിലേയ്ക്ക് എത്തുകയാണ്.

