കൊല്ലം: യുഡിഎഫിലെ മുഖ്യമന്ത്രി ചർച്ചകളെ പരിഹസിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ . യുഡിഎഫിലെ മുഖ്യമന്ത്രിയ്ക്കായി കസേരയല്ല , ബെഞ്ചിടേണ്ടി വരുമെന്നും മന്ത്രിമാരുടെയും പ്രൈവറ്റ് സെക്രട്ടറിമാരുടെയും ചർച്ചകൾ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും ഗണേഷ് കുമാർ പരിഹസിച്ചു. കഴിഞ്ഞ തവണത്തേക്കാൾ വലിയ ഭൂരിപക്ഷത്തോടെ പത്തനാപുരത്ത് താൻ വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു കസേരയല്ല പകരം ഒരു ബെഞ്ച് തന്നെ ഇടേണ്ടി വരും . ആറ് ആളുകൾ ആ സ്ഥാനത്തേക്ക് കണ്ണുവച്ച് നിൽക്കുന്നുണ്ട് , കുറഞ്ഞത് മൂന്ന് പേരെങ്കിലും സജീവമായി രംഗത്തുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തിന് അപ്പുറം കാബിനറ്റ് വകുപ്പുകളിലേക്കും പ്രൈവറ്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്കും പോലും ചർച്ചകൾ ഇതിനകം നീങ്ങിയിട്ടുണ്ട് . ഒരു മാസം സമയം പോയത് അറിഞ്ഞില്ലെന്നും ടെലിവിഷനിൽ നല്ല കണ്ടൻ്റ് കിട്ടുകയാണ് ചെയ്തതെന്നും ഗണേഷ്കുമാർ പറഞ്ഞു
പത്തനാപുരത്ത് നിന്ന് കഴിഞ്ഞ തവണത്തേക്കാൾ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവിടുത്തെ ജനങ്ങൾ തന്നെ തുടർന്നും പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരിയ ഭൂരിപക്ഷത്തിൽ എൽഡിഎഫ് സംസ്ഥാനത്ത് അധികാരം നിലനിർത്തുമെന്നും അദ്ദേഹം പറഞ്ഞു.

