ഡബ്ലിൻ: ബാങ്ക് അവധി വാരാന്ത്യത്തോട് അനുബന്ധിച്ച് ആരംഭിച്ച റോഡ് ദൗത്യത്തിന്റെ 48 മണിക്കൂർ പൂർത്തിയാകുമ്പോൾ കണ്ടെത്തിയത് വ്യാപക ഗതാഗത ലംഘനം. വ്യാഴാഴ്ച രാവിലെ മുതൽ ശനിയാഴ്ച രാവിലെ വരെ 1,200 ഡ്രൈവർമാരാണ് അമിതവേഗതയിൽ വാഹനം ഓടിച്ചതായി കണ്ടെത്തിയത്. മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ചതിനും സീറ്റ് ബെൽറ്റ് ധരിക്കാത്തതിനും 110 ഡ്രൈവർമാരെ പിടികൂടി.
ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ചതിന് 48 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഡബ്ലിൻ, റോസ്കോമൺ, ഡൊണഗൽ, കോർക്ക് എന്നീ കൗണ്ടികളിലെ നിയന്ത്രിത മേഖലയിൽ വേഗപരിധി ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
Discussion about this post

