ടിപ്പററി: നീനാ കൈരളിയുടെ ആഭിമുഖ്യത്തിൽ ഈസ്റ്റർ, വിഷു, ഈദ് ആഘോഷം നടന്നു. നീനാ സ്കൗട്ട് ഹാളിൽവച്ചായിരുന്നു വിപുലമായ ആഘോഷപരിപാടികൾ നടന്നത്. നൂറ് കണക്കിന് പേർ പരിപാടിയുടെ ഭാഗമായി.
അദ്ധ്യക്ഷൻ ജെയ്സൺ ജോസഫിന്റെ സ്വാഗത പ്രസംഗത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. നീനാ സെന്റ് മേരിസ് ചർച്ചിലെ വൈദികൻ ഫാ.റെക്സൻ ചുള്ളിക്കലും തുടർന്നു കമ്മറ്റി അംഗങ്ങളും ചേർന്നു തിരിതെളിയിച്ചതിന് പിന്നാലെ ആഘോഷപരിപാടികൾ ആരംഭിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും പരിപാടികൾ വേദിയിൽ അരങ്ങേറി. നൃത്തം, സ്കിറ്റ്, മറ്റ് കലാപരിപാടികൾ എന്നിവയും അരങ്ങേറി.
Discussion about this post

