ഡബ്ലിൻ: അയർലൻഡ് നാഷണൽ വോളിബോൾ ലീഗ് ഡിവിഷൻ 3 ഫൈനലിൽ ഇടംനേടി മലയാളി ടീം. കോർക്ക് ലൈയൺസ് വോളിബോൾ ക്ലബ്ബാണ് ഫൈനൽ മത്സരങ്ങളുടെ ഭാഗമായത്. ആദ്യമായാണ് ഒരു മലയാളി ടീം ലീഗിന്റെ ഫൈനലിൽ എത്തുന്നത്.
മെയ് 3 ന് സ്പോർട്ട് അയർലൻഡ് നാഷണൽ അരീനയിൽവച്ചാണ് ഫൈനൽ മത്സരങ്ങൾ. വൈകീട്ട് അഞ്ച് മണി മുതൽ മത്സരങ്ങൾ ആരംഭിക്കും.
Discussion about this post

