വേനൽക്കാലത്ത് താപനില കൂടുന്നതിനനുസരിച്ച് ആളുകൾ ശീതളപാനീയങ്ങളും കൂടുതൽ കുടിക്കുന്നുണ്ട് . വിപണിയിൽ വിവിധതരം ശീതളപാനീയങ്ങൾ ലഭ്യമാണ്. . ചിലർ അതിനൊപ്പം ചിപ്സും , മറ്റ് സ്നാക്ക്സുകളും കഴിക്കുന്നു. ചിലർക്ക് ഇത് ഒരു സാധാരണ ശീലമാണ്. എന്നാൽ ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, ഈ ശീലം അത്ര നല്ലതല്ല.
ശീതളപാനീയങ്ങളിൽ ധാരാളം പഞ്ചസാരയും ചിലതിൽ കഫീനും അടങ്ങിയിട്ടുണ്ട്. ഇത് താൽക്കാലികമായി ശരീരത്തിന്റെ ദാഹം ശമിപ്പിച്ചേക്കാം, പക്ഷേ ഇത് ശരീരത്തെ നിർജ്ജലീകരണത്തിലേയ്ക്ക് എത്തിക്കും വേനൽക്കാലത്ത് ശരീരത്തിന് ആവശ്യമായ ജലാംശം കുറയുന്നത് ബലഹീനത, തലകറക്കം, ശരീര താപനിലയിലെ വ്യതിയാനങ്ങൾ എന്നിവയ്ക്ക് കാരണമാകും. കൂടാതെ, ചിപ്സിൽ ഉപ്പും ട്രാൻസ് ഫാറ്റും കൂടുതലാണ്. ഇത് ശരീരത്തിലെ ജലനഷ്ടം വർദ്ധിപ്പിക്കുകയും ഇലക്ട്രോലൈറ്റ് ബാലൻസ് തടസ്സപ്പെടുത്തുകയും ചെയ്യും. അമിതമായ ഉപ്പ് കഴിക്കുന്നത് ദാഹം വർദ്ധിപ്പിക്കുകയും ശീതളപാനീയങ്ങൾ ആവർത്തിച്ച് കഴിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിലെ അസന്തുലിതാവസ്ഥ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്.
ഇത് പതിവായി കഴിച്ചാൽ ശരീരഭാരം, ദഹന പ്രശ്നങ്ങൾ, ദീർഘകാലാടിസ്ഥാനത്തിൽ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയും ഉണ്ടാകാം. ശീതളപാനീയങ്ങൾക്ക് പകരം പ്രകൃതിദത്ത പാനീയങ്ങൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. നാരങ്ങാനീര്, മോര് അല്ലെങ്കിൽ തേങ്ങാവെള്ളം എന്നിവ ശരീരത്തിൽ ജലാംശം നിലനിർത്തുന്നു . ചിപ്സിന് പകരം വറുത്ത കപ്പലണ്ടി , നിലക്കടല അല്ലെങ്കിൽ പഴങ്ങൾ കഴിക്കുന്നത് ആരോഗ്യകരമായ ഓപ്ഷനാണ്. വേനൽക്കാലത്ത് ശരീരത്തിലെ ജലാംശം നിലനിർത്തുന്നത് വളരെ പ്രധാനമാണ്. അതിനാൽ, അനാരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിനേക്കാൾ സമീകൃതാഹാരം പിന്തുടരുന്നത് ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു.

