തൃശൂർ : വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെയും , മകളുടെയും ജീവൻ കവർന്ന അപകടസമയത്ത് കാർ ഓടിച്ചിരുന്ന ഡ്രൈവർ അർജുൻ സ്വർണം തട്ടിയ കേസിൽ അറസ്റ്റിലായി. 2018 സെപ്റ്റംബർ 25ന് ബാലഭാസ്കർ അപകടത്തിൽപ്പെടുമ്പോൾ കാർ ഓടിച്ചിരുന്നത് അർജുൻ ആയിരുന്നു.
പെരിന്തൽമണ്ണയിലെ ജ്വല്ലറി ഉടമയെ കാറിടിച്ച് വീഴ്ത്തി മൂന്നര കിലോ സ്വർണം തട്ടിയ കേസിലാണ് അർജുൻ അറസ്റ്റിലായത്. പെരിന്തൽമണ്ണയിൽ സ്വർണം തട്ടിയ സംഘത്തെ ചെറുപ്പുളശ്ശേരിയിലെത്തി മറ്റൊരു കാറിൽ കൂട്ടിക്കൊണ്ടുപോയത് അർജ്ജുനാണെന്ന് പൊലീസ് കണ്ടെത്തി. 2018 സെപ്റ്റംബർ 25ന് ബാലഭാസ്കർ അപകടത്തിൽപ്പെടുമ്പോൾ കാർ ഓടിച്ചിരുന്നത് അർജുൻ ആയിരുന്നു. അർജുന് സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് അന്ന് ആരോപണം ഉയർന്നിരുന്നു.
എന്നാൽ പോലീസ് , സിബിഐ അന്വേഷണങ്ങളിലൊന്നും ഇത് കണ്ടെത്തിയിരുന്നില്ല. വാഹനം ഓടിച്ചത് ബാലഭാസ്കറെന്നായിരുന്നു അർജുന്റെ മൊഴിയെങ്കിലും പിന്നീട് ഇയാൾ തന്നെയാണ് വാഹനം ഓടിച്ചതെന്ന് അന്വേഷണം സംഘം കണ്ടെത്തിയിരുന്നു. അര്ജുന് മുന്‍പ് തന്നെ സ്വര്‍ണക്കടത്തു സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നോ എന്ന സംശയം ഇപ്പോള്‍ ഉയരുന്നുണ്ട്