ഡബ്ലിൻ: ഡബ്ലിനിലെ ബ്ലാക്ക്റോക്ക് സെന്റ് ജോസഫ് മാസ് സെന്ററിൽ ഇടവക മധ്യസ്ഥനായ വി. യൗസേപ്പിതാവിന്റെയും, പരിശുദ്ധ കന്യാമറിയത്തിന്റെയും സംയുക്ത തിരുനാൾ ആഘോഷവും നടക്കും. ആഘോഷപരിപാടികൾക്ക് വെള്ളിയാഴ്ച കൊടിയേറും. ഗാർഡിയൻ എയ്ഞ്ചൽസ് ദേവാലയത്തിലെ സീറോ മലബാർ ശുശ്രൂഷകളുടെ പത്താം വാർഷികവും ഇടവക ദിനവും മതബോധനദിനവും നടക്കും.
നാല് ദിവസങ്ങളിലായാണ് ആഘോഷ പരിപാടികൾ. വെള്ളിയാഴ്ച ആരംഭിക്കുന്ന ആഘോഷങ്ങൾ തിങ്കളാഴ്ച അവസാനിക്കും. പരിപാടികളുടെ ഭാഗമാകാൻ എല്ലാ വിശ്വാസികളെയും സംഘാടകർ സ്വാഗതം ചെയ്തു.
കൂടുതൽ വിവരങ്ങൾക്ക് : ജോഷി ജോസഫ് ( 0874195698), ജോബിൻ ഇലഞ്ഞിക്കൽ ( 0894829392 )
Discussion about this post

