ഡബ്ലിൻ: ഡബ്ലിൻ സിറ്റിസെന്ററിലെ ഐപിഎഎസ് സെന്ററിൽ ഉണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ച് പോലീസ്. ഏദെൻ ക്വായിലെ കെട്ടിടത്തിൽ ആയിരുന്നു തീപിടിത്തം ഉണ്ടായത്. തീ പൂർണമായും അണച്ചതായി അഗ്നിശമനസേന അറിയിച്ചു.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. കെട്ടിടത്തിൽ നിന്നും പെട്ടെന്ന് തീയും പുകയും ഉയരുകയായിരുന്നു. വിവരം അറിഞ്ഞയുടൻ അഗ്നിശമനസേനാംഗങ്ങൾ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. സംഭവ സമയം രണ്ട് പേർ കെട്ടിടത്തിൽ കുടുങ്ങിയിരുന്നു. ഇവരെ രക്ഷിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ കെട്ടിടത്തിന് മുൻപിലെ റോഡിൽ വലിയ ഗതാഗതതടസ്സം ഉണ്ടായി. ലുവാസ് ഗ്രീൻ ലൈൻ സേവനങ്ങൾക്കും തടസ്സം ഉണ്ടായി.
Discussion about this post

