നടി ഭാവന അയർലൻഡിൽ എത്തുന്നു. പോർട്ളീഷിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മിഡ്ലാൻഡ് ഇന്ത്യൻ ഫെസ്റ്റ്, ‘ ഉത്സവ് 2026 ‘ ലെ മുഖാതിഥിയായാണ് ഭാവന എത്തുന്നത്.
പോർട്ളീഷ് ഇന്ത്യൻ സമൂഹത്തിന്റെ ഏറ്റവും വലിയ ഒത്തുചേരലാണ് ‘ ഉത്സവ് 2026 ‘ . TILEX ആണ് പരിപാടിയുടെ മുഖ്യ സ്പോൺസർ. ജൂലൈ 4-ന് PORTLAOISE RUGBY ക്ലബ്ബിലാണ് ഫെസ്റ്റ് നടക്കുന്നത്. കലാ കായിക പരിപാടികളും, ഇന്ത്യൻ ഫുഡ് സ്റ്റാളുകളും മേളയുടെ പ്രത്യേകതകളാണ്.
Discussion about this post

