ടിപ്പററി: ലിമെറിക്ക് സ്വദേശിനി സ്കാർലറ്റ് ഫോക്നറെ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ കൗമാരക്കാരിയെ മാനസിക പരിശോധനയ്ക്ക് വിധേയയാക്കും. കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് 16 വയസ്സുള്ള പെൺകുട്ടിയുടെ മാനസിക നില പരിശോധിക്കുന്നത്. വ്യാഴാഴ്ച കുട്ടിയെ കോടതിയിൽ ഹാജരാക്കിയിരുന്നു.
നിലവിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ പാർപ്പിക്കുന്ന ജയിലിലാണ് പെൺകുട്ടിയുള്ളത്. ഇവിടെ നിന്നും വീഡിയോ ലിങ്ക് വഴിയായിരുന്നു കുട്ടിയെ നെനാഗ് ജില്ലാ കോടതിയിൽ ഹാജരാക്കിയത്. കഴിഞ്ഞ മാസം 21 ന് ആയിരുന്നു സ്കാർലറ്റ് ഫോക്നറെ കൗമാരക്കാരിയും 40 വയസ്സുള്ള സ്ത്രീയും ചേർന്ന് ആക്രമിച്ചത്. തുടർന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ ആഴ്ച യുവതിയ്ക്ക് ജീവൻ നഷ്ടമാകുകയായിരുന്നു.
Discussion about this post

