ഡബ്ലിൻ: യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടെ അനൗദ്യോഗിക യോഗത്തിൽ പങ്കെടുക്കാൻ ഐറിഷ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. സൈപ്രസിലാണ് യോഗം ചേരുന്നത്. ഇന്ധനവിലക്കയറ്റം, പശ്ചിമേഷ്യൻ സംഘർഷം, യുക്രെയ്ൻ- റഷ്യ സംഘർഷം എന്നിവയുടെ പശ്ചാത്തലത്തിലാണ് അംഗരാജ്യങ്ങളിലെ നേതാക്കൾ അനൗപചാരിക യോഗം ചേരുന്നത്.
രണ്ട് ദിവസത്തെ യോഗമാണ് നടക്കുക. ഇന്ന് രാത്രി അത്താഴവിരുന്നും ഉണ്ടാകും. വിവിധ വിഷയങ്ങൾ രണ്ട് ദിവസത്തെ യോഗത്തിൽ ചർച്ചയാകും. നിലവിൽ യൂറോപ്യൻ യൂണിയൻ അധ്യക്ഷസ്ഥാനം വഹിക്കുന്നത് സൈപ്രസാണ്. ഇതേ തുടർന്നാണ് സൈപ്രസിൽ യോഗം ചേരുന്നത്. ജൂലൈയിൽ അയർലൻഡ് അധ്യക്ഷപദവി ഏറ്റെടുക്കാനിരിക്കെ കൂടിയാണ് യോഗം.
Discussion about this post

