ലിമെറിക്ക്: സ്കാർലറ്റ് ഫോക്നറുടെ സഹോദരൻ ജേസൺ ഫോക്നറുടെ സംസ്കാരവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത്. ജേസണിന്റെ മൃതദേഹം നാളെ സംസ്കരിക്കും. ഇതിന് മുന്നോടിയായി ഇന്ന് പ്രാർത്ഥനാ ശുശ്രൂഷകൾ നടക്കും.
പൊതുദർശനത്തിനായി ജേസണിന്റെ മൃതദേഹം ജെറാൾഡ് ഗ്രിഫിൻ സ്ട്രീറ്റിലെ ക്രോസ് ഫ്യൂണറൽ ഹോമിൽ എത്തിയ്ക്കും. ഉച്ചയ്ക്ക് രണ്ട് മണി മുതൽ നാല് മണിവരെയാണ് ഇവിടെ പൊതുദർശനം ഉണ്ടാകുക.
നാളെ രാവിലെ 11 മണിയോടെ സെന്റ് മുൻചിൻസ് ചർച്ചിൽ മൃതദേഹം എത്തിയ്ക്കും. ഇവിടെ വച്ചായിരുന്നു സ്കാർലറ്റിന്റെയും പ്രാർത്ഥനാ ശുശ്രൂഷകൾ നടന്നത്. ഇതിന് ശേഷം മൃതദേഹം മീലിക്ക് സെമിത്തേരിയിൽ സംസ്കരിക്കും.
Discussion about this post

