കോർക്ക്: കൗണ്ടി കോർക്കിലെ കോ-ഓപ്പറേറ്റീവ് ക്രീമറീസിന് വൻതുക പിഴയിട്ട് കോടതി. നദിയിലെ ജലത്തിലേക്ക് മാലിന്യം ഒഴുക്കിയെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. 8,000 യൂറോ പിഴയായും 3,600 യൂറോ ചിലവുകൾക്ക് വേണ്ടിയും നൽകാനാണ് ഉത്തരവ്. ബ്ലാക്ക് വാട്ടർ നദിയുടെ പോഷക നദിയിലേക്കാണ് ക്രീമറീസ് മാലിന്യം ഒഴുക്കിയത്.
2025 ജൂൺ 22-ന് കാന്റർക്കിലെ പുല്ലെനിൽ അലോവ് നദിയിലേക്കാണ് മലിനജല ശുദ്ധീകരണ പ്ലാന്റിലെ മലിനജലം ഒഴുക്കിയത്. ഇൻലാൻഡ് ഫിഷറീസ് അയർലൻഡ് നടത്തിയ അന്വേഷണത്തിൽ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ഇത് സംബന്ധിച്ച ഐഎഫ്ഐ സമർപ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് പിഴ ചുമത്തിയിരിക്കുന്നത്.
Discussion about this post

