ഡബ്ലിൻ: അയർലൻഡിൽ വൻതുകയുടെ നിക്ഷേപം പ്രഖ്യാപിച്ച് വോഡഫോൺ. 360 മില്യൺ യൂറോയുടെ നിക്ഷേപമാണ് രാജ്യത്ത് കമ്പനി ലക്ഷ്യമിടുന്നത്. ഇതിൽ 200 മില്യൺ യൂറോയുടെ മൊബൈൽ ശൃംഖലയും ഉൾപ്പെടുന്നു. അതേസമയം അയർലൻഡിലെ സാങ്കേതിക മേഖലയ്ക്ക് ഉണർവ് നൽകുന്നതാണ് കമ്പനിയുടെ തീരുമാനം.
മൊബൈൽ നെറ്റ് വർക്കിന്പുറമേ ഡിജിറ്റൽ, ഐടി മേഖലകളിൽ വൻ തുക ചിലവിടാനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്. 160 മില്യൺ യൂറോയാണ് ഇതിനായി മാറ്റിവച്ചിരിക്കുന്നത്. 2030 ഓട് കൂടി നിക്ഷേപത്തിന്റെ ഭാഗമായുള്ള പദ്ധതികൾ നടപ്പിലാക്കാനാണ് കമ്പനിയുടെ തീരുമാനം.
Discussion about this post

