കൊച്ചി : കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകനും ,കുടുംബവും ഗുരുവായൂരിൽ ദർശനം നടത്താനെത്തിയത് . ഇതിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. കമ്യൂണിസ്റ്റ് നേതാവായ പിണറായിയുടെ മകൻ പാർട്ടി സൂക്തങ്ങൾ കാറ്റിൽ പറത്തി ഭഗവാനെ തൊഴാനെത്തിയത് സഖാക്കൾക്കിടയിലും ചർച്ചയായി കഴിഞ്ഞു. ഇപ്പോഴിതാ മുൻ പൊലീസ് മേധാവിയായിരുന്ന ടിപി സെൻ കുമാറാണ് ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയത്.
“അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹത്തിന്റെ മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നുവെന്നാണ് സെൻ കുമാർ പറയുന്നത് . ‘ മകനും കുടുംബവും ഗുരുവായൂരപ്പനെ ദർശിച്ചു മടങ്ങി. ദർശനം എന്തിനുവേണ്ടിയുള്ളതായിരുന്നു എന്നുള്ളത് പ്രത്യേകിച്ചും വോട്ടെണ്ണൽ 4 ആം തീയതി ആയിരിക്കുമ്പോൾ വളരെ സ്വാഭാവികമാണ്. ഏതായാലും ഒരു കാര്യം ഉറപ്പിക്കാം. ഇനി പിണറായി വിജയന് മകനോട് ചോദിച്ചാൽ മതി – കൃഷ്ണൻ എവിടെയാണ് ഇരിക്കുന്നത് എന്ന് മകനറിയാം. കൃഷ്ണൻ എല്ലായിടത്തും ഉണ്ട് കേട്ടോ ശ്രീ പിണറായി വിജയൻ? തൂണിലും തുരുമ്പിലും എല്ലാം കൃഷ്ണൻ വസിക്കുന്നു. അതിപ്പോൾ മകനു മനസ്സിലായിക്കാണും . ‘ എന്നാണ് സെൻ കുമാർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത് .
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം….
“അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് അദ്ദേഹത്തിന്റെ മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു.
മകനും കുടുംബവും ഗുരുവായൂരപ്പനെ ദർശിച്ചു മടങ്ങി. ദർശനം എന്തിനുവേണ്ടിയുള്ളതായിരുന്നു എന്നുള്ളത് പ്രത്യേകിച്ചും വോട്ടെണ്ണൽ 4 ആം തീയതി ആയിരിക്കുമ്പോൾ വളരെ സ്വാഭാവികമാണ്.
ഏതായാലും ഒരു കാര്യം ഉറപ്പിക്കാം. ഇനി ശ്രീ പിണറായി വിജയന് മകനോട് ചോദിച്ചാൽ മതി – കൃഷ്ണൻ എവിടെയാണ് ഇരിക്കുന്നത് എന്ന് മകനറിയാം. കൃഷ്ണൻ എല്ലായിടത്തും ഉണ്ട് കേട്ടോ ശ്രീ പിണറായി വിജയൻ? തൂണിലും തുരുമ്പിലും എല്ലാം കൃഷ്ണൻ വസിക്കുന്നു. അതിപ്പോൾ മകനു മനസ്സിലായിക്കാണും.
ഇതുപോലെതന്നെയാണ് ശ്രീ വി.എസ് അച്യുതാനന്ദന്റെ മകൻ അരുൺ കുമാറും. അദ്ദേഹവുമൊത്തു പല പ്രാവശ്യം ഞാൻ ശബരിമലയിൽ ദർശനം നടത്തിയിട്ടുണ്ട്. അപ്പോൾ ഹിന്ദു മതത്തെ ഇത്രയധികം പുറകോട്ടടിച്ച ഈ നേതാക്കളുടെ മക്കൾ എന്തുകൊണ്ട് ദൈവ വിശ്വാസികളായിമാറുന്നു ? അത് ആദ്യം അവരൊന്ന് ചർച്ച ചെയ്യട്ടെ. പാർട്ടി സെക്രെട്ടറി എം വി ഗോവിന്ദനും , എം ഏ ബേബിയും , അതുപോലെ ഡബിൾ ഏ റഹീമും ഒക്കെ ചർച്ച ചെയ്യേണ്ട കാര്യങ്ങളാണ് തങ്ങളുടെ പാർട്ടി നേതാക്കളുടെ മക്കൾ എന്തുകൊണ്ട് ഹിന്ദു ഈശ്വര വിശ്വാസികളായി മാറുന്നു എന്നുള്ളത്.

