ഡബ്ലിൻ: ദുബായിൽ അറസ്റ്റിലായ കൊടും ക്രിമിനൽ ഡാനിയേൽ കിനഹാനെ അയർലൻഡിലേക്ക് തിരികെ എത്തിയ്ക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. അടുത്ത ആഴ്ചയോടെ കിനഹാനുമായുള്ള പോലീസ് സംഘം അയർലൻഡിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ കിനഹാനെ പാർപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ ജയിലിൽ ആരംഭിച്ചിട്ടുണ്ട്.
ഐറിഷ് പ്രിസൺ സർവ്വീസാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ദരിച്ച് ഇക്കാര്യം അറിയിച്ചത്. കിനഹാനെ പാർപ്പിക്കുന്ന മുറിയിൽ പഴുതടച്ച സുരക്ഷ ഉറപ്പാക്കാനുള്ള നീക്കത്തിലാണ് ഉദ്യോഗസ്ഥർ. നാട്ടിലെത്തുന്ന കിനഹാനെ പ്രത്യേക ക്രിമിനൽ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം കൗണ്ടി ലാവോയിസിലെ പോർട്ട് ലാവോയിസ് പ്രിസണിൽ പാർപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ മാസം 15 ന് ആയിരുന്നു ദുബായിൽവച്ച് ഡാനിയേൽ കിനഹാനെ പോലീസ് അറസ്റ്റ് ചെയ്തത്.

