ഇടുക്കി : ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഇടുക്കി നാരകക്കാനത്ത് രണ്ട് പേര് മരിച്ചു. എറണാകുളം കൂത്താട്ടുകുളം മണ്ണത്തൂര്‍ സ്വദേശിനി സാറാമ്മ, ആറു മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് മരിച്ചത്. നാരകക്കാനത്ത് വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ജീപ്പില്‍ 12 പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരില്‍ മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്.
വിവാഹ ചടങ്ങുകള്‍ക്കു ശേഷം നാരകക്കാനത്തിന് സമീപത്തുള്ള വ്യൂ പോയിന്റില്‍ പോയ സംഘത്തിന്റെ വാഹനമാണ് താഴ്ചയിലേക്ക് മറിഞ്ഞത്.നിയന്ത്രണം വിട്ട ജീപ്പ് 200 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ നാട്ടുകാര്‍ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റവരെ പാലായിലെ ആശുപത്രിയിലേക്ക് മാറ്റും

