ഡബ്ലിൻ: ഫിയന്ന ഫെയിലിനെ താൻ തന്നെ നയിക്കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. അടുത്ത തിരഞ്ഞെടുപ്പിലും ഫിയന്ന ഫെയിലിനെ താൻ തന്നെ മുന്നിൽ നിന്നും നയിക്കും. കഴിഞ്ഞ ആഴ്ചയിലെ ആഭ്യന്തര പ്രക്ഷോഭം തന്നെ പുറത്താക്കാനുള്ള നീക്കമായി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കഴിഞ്ഞ ആഴ്ച തനിക്ക് ഏറ്റവും വെല്ലുവിളി നിറഞ്ഞ ആഴ്ച ആയിരുന്നു. ബുധനാഴ്ച
പാർട്ടിയിലെ ഏറ്റവും പ്രായം കുറഞ്ഞ മൂന്ന് ടിഡിമാർ അടുത്തിടെയുണ്ടായ ഇന്ധന വില പ്രതിഷേധങ്ങൾ കൈകാര്യം ചെയ്തതിനെ വിമർശിച്ച് ഒരു കത്ത് നൽകി. ഇതിന് പിന്നാലെയുണ്ടായ സംഭവങ്ങളെ ആശങ്കയോടെയാണ് കാണുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post

