ഡബ്ലിൻ: പ്രഥമ മലയാളി ക്രിക്കറ്റ് ടൂർണമെന്റിൽ കിരീടം ചൂടി താല സൂപ്പർ കിംഗ്സ്. ശനിയാഴ്ച നടന്ന ഫൈനൽ മത്സരത്തിൽ ഫിംഗ്ലാസ് സ്ട്രൈക്കേഴ്സിനെ പരാജയപ്പെടുത്തിയാണ് താല സൂപ്പർ കിംഗ്സിന്റെ കിരീട നേട്ടം. ഫൈനലിൽ 42 റൺസിന് ആയിരുന്നു ടീമിന്റെ വിജയം.
ഫിംഗ്ലാസ് സ്ട്രൈക്കേഴ്സിന് 5 ഓവറിൽ 33 റൺസ് മാത്രമാണ് നേടാൻ കഴിഞ്ഞത്. ഇതിനിടെ 5 വിക്കറ്റുകൾ നഷ്ടമാകുകയും ചെയ്തിരുന്നു. എന്നാൽ താല സൂപ്പർ കിംഗ്സ് 5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 75 റൺസ് നേടി. താലയുടെ ജെഫിൻ 15 പന്തിൽ 36 റൺസ് നേടി പുറത്താകാതെ നിന്നു.
Discussion about this post

