ഡബ്ലിൻ: ഐറിഷ് സർക്കാരിന്റ കോസ്റ്റ് റെന്റൽ ഹൗസിംഗ് സ്കീം വാടകക്കാർക്ക് ആശ്വാസമാകുന്നു. ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ റിപ്പോർട്ട് അനുസരിച്ച് മറ്റ് വാടകക്കാരെക്കാൾ 30 ശതമാനം കുറവ് വാടകയാണ് പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് നൽകേണ്ടിവരുന്നത്. വാടകയുടെ ഭാരം കുറയ്ക്കാൻ സർക്കാർ നടപ്പിലാക്കിയ പദ്ധതി ഫലം കാണുന്നുവെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.
കോസ്റ്റ് റെന്റൽ പദ്ധതി സ്വകാര്യ വാടകക്കാർക്ക് 19.9 ശതമാനം കുറഞ്ഞ നിരക്കിലാണ് പ്രോപ്പർട്ടികൾ വാഗ്ദാനം ചെയ്യുന്നത്. ഡബ്ലിനെ കേന്ദ്രീകരിച്ച് നടത്തിയ പദ്ധതി വൻ വിജയമായി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മറ്റ് പ്രദേശങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കണമെന്ന നിർദ്ദേശവും ഇഎസ്ആർഐ മുന്നോട്ട് വയ്ക്കുന്നു.
ഗവേഷണ ഓഫീസർ ഡോ. റേച്ചൽ സ്ലേമേക്കറിന്റെ സഹായത്തോടെയായിരുന്നു പഠനം.

