ഡബ്ലിൻ: അയർലൻഡിൽ Ys Mens International Club Of Midland പ്രവർത്തനം ആരംഭിച്ചു. ഫെബ്രുവരിയിൽ ആയിരുന്നു സംഘടന നിലവിൽവന്നത്. അയർലൻഡിന്റെ ആദ്യ വൈസ്മാൻ ഇന്റർനാഷണൽ ക്ലബ്ബാണ് Ys Mens International Club Of Midland.
ടുള്ളമോർ, മുള്ളിംഗർ, അത്ലോൺ എന്നീ മേഖലകളിലാണ് സംഘടന പ്രവർത്തനം ആരംഭിച്ചത്. ഫെബ്രുവരി 21 ന് ആയിരുന്നു യോഗം ചേർന്ന് ഭാരവാഹികളെ തീരുമാനിച്ചത്. എമിൽ ജോയ് ആണ് ക്ലബ്ബിന്റെ പ്രസിഡന്റ്. അജയ് അനിൽ, അനിമോൺ ചാക്കോ, ജോമോൻ മാത്യു, ജോബി ജോൺ, ആപ്റ്റോ ജോർജ്, അഭിലാഷ് കരിമ്പന്നൂർ, രിബു ശ്യാമളൻ, എൽദോസ് ജോർജ് , ജോബി പൗലോസ് എന്നിവരാണ് സ്ഥാപക അംഗങ്ങൾ. അജയ് അനിലാണ് ക്ലബ്ബിന്റെ സെക്രട്ടറി.
Discussion about this post

