ഡബ്ലിൻ: അനോയിന്റിംഗ് ഫയർ ബൈബിൾ കൺവെൻഷൻ ഏപ്രിൽ 25 ന് നടക്കും. ഡബ്ലിനിലെ ബ്യൂമൗണ്ടിലെ ബ്ലെസ്സ്ഡ് മാർഗരെറ്റ് ബാൾ ദേവാലയത്തിലാണ് കൺവെൻഷൻ നടക്കുന്നത്. പരിപാടിയിലേക്ക് എല്ലാ വിശ്വാസികളെയും സംഘാടകർ സ്വാഗതം ചെയ്തു.
രാവിലെ 11 മണി മുതൽ മൂന്നര വരെയാണ് കൺവെൻഷൻ നടക്കുന്നത്. ഫാദർ സിന്റോ (ജോസഫ്) തോട്ടപ്പള്ളി, എഎഫ്സിഎം യുകെ ജോസ് കുര്യാക്കോസ് എന്നിവരാകും കൺവെൻഷന് നേതൃത്വം നൽകുക.വിശുദ്ധ ബലി, ദിവ്യകാരുണ്യ ആരാധന, വിശുദ്ധ കുമ്പസാരം, വചന ശുശ്രൂഷ , സ്തുതിയാരാധന എന്നിവ ഉണ്ടായിരിക്കും.
Discussion about this post

