ഡബ്ലിൻ: അയർലൻഡിൽ മുതിർന്നവർക്കായി സമ്പൂർണ ദേശീയ വാക്സിനേഷൻ പരിപാടി വേണമെന്ന് ആവശ്യം. റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസിലെ കൺസൾട്ടന്റ് ജെറിയാട്രീഷ്യനും സ്ട്രോക്ക് ഫിസിഷ്യനുമായ പ്രൊഫസർ റോണൻ കോളിൻസാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. പ്രായമായവർക്ക് ഷിംഗിൾസ് വാക്സിൻ സൗജന്യമായി ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒയിറിയാച്ച്ടാസ് കമ്മിറ്റി ഓൺ ഹെൽത്തിനോട് ആയിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടത്.
വൈദ്യശാസ്ത്രത്തിലെ ഏറ്റവും വിലയ മുന്നേറ്റമാണ് വാക്സിനേഷൻ. കുട്ടികൾക്കുള്ള വാക്സിനേഷൻ എന്നത് സർവ്വസാധാരണമാണ്. അയർലൻഡ് ഇക്കാര്യത്തിൽ കൃത്യത കാണിക്കുന്നുണ്ട്. എന്നാൽ മുതിർന്നവർക്കുള്ള വാക്സിനേഷനോട് ശക്തമായ മനോഭാവം അത്ര ശക്തമല്ല. ആരോഗ്യകരമായ വാർധക്യം ഉറപ്പാക്കുന്നതിനും ഡിമെൻഷ്യപോലുള്ള രോഗങ്ങൾ ഇല്ലാതാക്കുന്നതിനും വാക്സിനേഷൻ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

