കോഴിക്കോട് ; കൊയിലാണ്ടിയില്‍ വിഷു ആഘോഷത്തിനിടെ ഗുണ്ട് കൈയ്യിലിരുന്ന് പൊട്ടിത്തെറിച്ച് പതിനാറുകാരന് ദാരുണാന്ത്യം. കൊരയങ്ങാട് സ്വദേശി അദ്വൈത് ആണ് മരിച്ചത്. യൂട്യൂബ് നോക്കി സ്റ്റീല്‍ പാത്രത്തിനുള്ളില്‍ ഗുണ്ട് പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം . അപകടത്തില്‍ പരുക്കേറ്റ അദ്വൈതിനെ ഉടൻ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കൂടെ ഉണ്ടായിരുന്ന മറ്റൊരു കുട്ടിക്കും നിസാരമായി പരുക്കേറ്റിട്ടുണ്ട്.
.
ഉച്ചയ്ക്ക് രണ്ടരയോടുകൂടിയാണ് സംഭവം കൊരയങ്ങാട് ക്ഷേത്രത്തിന് സമീപത്തെ ഗ്രൗണ്ടില്‍ വെച്ച് കൂട്ടുകാര്‍ക്കൊപ്പം ഗുണ്ട് പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. യൂട്യൂബില്‍ കണ്ടതനുസരിച്ച് സ്റ്റീല്‍ പാത്രത്തിനുള്ളില്‍ ഗുണ്ട് വെച്ച് പൊട്ടിക്കാനായിരുന്നു ശ്രമം. സ്റ്റീല്‍ പാത്രം പൊട്ടിത്തെറിച്ചു കുട്ടിയുടെ ശരീരത്തില്‍ തുളച്ചുകയറി. പൊട്ടിത്തെറിയിൽ നെഞ്ചിലേറ്റ ഗുരുതരമായ പരിക്കാണ് മരണത്തിന് കാരണമായത്.
Trending
- രാമക്ഷേത്രത്തിലെ സംഭാവന മോഷണം ; എട്ട് പേർ അറസ്റ്റിൽ
- പുതിയ കസ്റ്റംസ് ചാർജുകൾ; തട്ടിപ്പുകൾക്കെതിരെ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
- പ്രതികൂല കാലാവസ്ഥ; ജനങ്ങൾക്ക് മുന്നറിയിപ്പുമായി കൗൺസിലുകൾ
- മദ്യം ഉടനടി നിരോധിച്ചാൽ ദുരന്തമുണ്ടാകും ; ആഘാതം കുറയ്ക്കുന്നതിനാണ് വീര്യം കുറഞ്ഞ മദ്യം നൽകുന്നത് ; കെ മുരളീധരൻ
- പറയുന്ന കാര്യങ്ങളിൽ ഉറച്ച് നിൽക്കാത്ത ആളാണ് വി ഡി സതീശൻ ; സ്വന്തം പാർട്ടിയുമായി ആലോചിക്കാതെ എന്തുകൊണ്ടാണ് മദ്യ നയം തീരുമാനിച്ചത് ? എം വി ഗോവിന്ദൻ
- കേന്ദ്ര മന്ത്രിസഭ പുന:സംഘടന ഉടൻ ; വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ മാറ്റിയേക്കും
- ഭാര്യയെ കൊലപ്പെടുത്തിയ സംഭവം; പ്രതി ജയിലിൽ മരിച്ച നിലയിൽ
- അന്വേഷണം; പിന്നാലെ ഫാമിലി സീറ്റിംഗ് പോളിസിയിൽ മാറ്റം വരുത്തി റയാൻഎയർ

