ബെൽഫാസ്റ്റ്: ഇന്ധനവില വർധനവിനെതിരായ പ്രതിഷേധത്തെ തുടർന്ന് ബെൽഫാസ്റ്റിൽ വൻ ഗതാഗത തടസ്സം. വഴിയരികിൽ ട്രാക്ടറുകൾ ഉൾപ്പെടെ അണിനിരത്തിയാണ് പ്രതിധേഷം നടക്കുന്നത്. ഇതോടെ ബെൽഫാസ്റ്റ് സിറ്റി വിമാനത്താവളത്തിലേക്കുള്ള യാത്രികർ ഉൾപ്പെടെ ബുദ്ധിമുട്ടിലായി.
അതേസമയം ഇന്ധനവിലയ്ക്കെതിരെ വടക്കൻ അയർലൻഡിലുടനീളം വ്യാപകമായ പ്രതിഷേധങ്ങൾ നടക്കുകയാണ്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയവഴി വ്യാപകമായി പ്രചരിക്കുന്നുണ്ട്. വടക്കൻ അയർലൻഡിൽ പെട്രോളിന് 1.53 പൗണ്ടാണ് ലിറ്ററിന് വില. ഇറാൻ യുദ്ധം ആരംഭിച്ചതിന് ശേഷം ലിറ്ററിന് 30 പെൻസോളം വില വർധിച്ചു.
Discussion about this post

