ഡബ്ലിൻ: അയർലൻഡിൽ സിസെബിലിറ്റി നെറ്റ്വർക്ക് ടീമുമായുള്ള ആദ്യ കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുന്നത് 8500 ലധികം കുട്ടികൾ. എച്ച്എസ്ഇയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. അതേസമയം 2025 ഡിസംബറിൽ ആദ്യ കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുന്ന കുട്ടികളുടെ എണ്ണം 9,363 ആയിരുന്നു. അഞ്ച് മാസങ്ങൾ പിന്നിടുമ്പോൾ ഇതിൽ കുറവുണ്ടായി.
ഫെബ്രുവരിയിൽ സിഡിഎൻടി വെയിറ്റിംഗ് ലിസ്റ്റിലുള്ള 1,642 കുട്ടികൾ ഒന്നോ അതിലധികമോ വ്യക്തിഗത അല്ലെങ്കിൽ ഗ്രൂപ്പുമായുള്ള കൂടിക്കാഴ്ചകളുടെ ഭാഗമായി. ആദ്യ കൂടിക്കാഴ്ചയ്ക്കായി ഏറ്റവും കൂടുതൽ കുട്ടികൾ കാത്തിരിക്കുന്നത് മിഡ്ലാൻഡ്സിലാണ്. 2,267 കുട്ടികളാണ് ഇവിടെ ആദ്യ സമ്പർക്കത്തിനായി കാത്തിരിക്കുന്നത്.

