ഡബ്ലിൻ: ഡബ്ലിനിൽ സംഗീത പരിപാടി പ്രഖ്യാപിച്ച് അമേരിക്കൻ ബാൻഡായ ദി സ്ട്രോക്സ്. 20 വർഷങ്ങൾക്കിടെ ആദ്യമായിട്ടാണ് ബാൻഡ് ഡബ്ലിനിൽ പരിപാടി പ്രഖ്യാപിക്കുന്നത്. ജൂലിയൻ കാസബ്ലാങ്ക്സിന്റെ നേതൃത്വത്തിലുള്ള ബാൻഡ് ഈ വർഷം ഒക്ടോബർ 28 ന് ആകും ഡബ്ലിനിൽ പരിപാടി അവതരിപ്പിക്കുക.
ഡബ്ലിൻ 3 അരീനയാണ് വേദി. റെഡ് റോക്സ്, ലണ്ടനിലെ ദി ഒ2 ടൊറന്റോയിലെ RBC ആംഫി തിയേറ്റർ, പാരീസിലെ അക്കോർ അരീന, ആംസ്റ്റർഡാമിലെ സിഗ്ഗോ ഡോം എന്നിവിടങ്ങളിലും ഇവരുടെ പരിപാടി ഉണ്ടായിരിക്കും. ഡബ്ലിൻ ഷോയുടെ ടിക്കറ്റ് വില ബുക്കിംഗ് ഫീസ് ഉൾപ്പെടെ 83.75 യൂറോ മുതൽ 255.25 യൂറോവരെയാണ്. കൂടാതെ ഒരു ടിക്കറ്റിന് 12.5 ശതമാനം സർവ്വീസ് ചാർജും ഈടാക്കും.

