ഡബ്ലിൻ: വേൾഡ് മലയാളി ഫെഡറേഷൻ അയർലൻഡിന്റെ ഫാമിലി മീറ്റ് ഡബ്ലിനിലെ ചാൾസ്ടൗണിൽ വിപുലമായ ആഘോഷപരിപാടികളോടെ നടന്നു. കഴിഞ്ഞ ദിവസം ആയിരുന്നു പരിപാടി. കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ കൊണ്ട് പരിപാടി ശ്രദ്ധേയമായി. ഇന്ററാക്ടീവ് പരിപാടികളും ഇതിനൊപ്പം നടന്നു.
പരിപാടിക്ക് അയർലൻഡ് നാഷണൽ കോഓർഡിനേറ്റർ സ്മിത വർഗീസ് ,നാഷണൽ പ്രസിഡൻറ് ദിനിൽ പീറ്റർ, സെക്രട്ടറി ഷാനവാസ് ഇസ്മയിൽ, ട്രഷറർ സച്ചിൻ ദേവ്, ജോയിന്റ് സെക്രട്ടറി ബിബിൻ ചാന്ദ്, മീഡിയ കോഓർഡിനേറ്റർ അജീഷ് ജോസഫ്, വുമൺസ് ഫോറം കോർഡിൻസ്റ്റർ സോമി തോമസ് ,എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ ജോസ് ജോസഫ് ,അഭിലാഷ് സുകുമാരൻ ,യൂറോപ് റീജിയൻ പ്രസിഡന്റ് ഷൈജു തോമസ് ,യൂറോപ് റീജിയൻ ചാരിറ്റി കോർഡിനേറ്റർ ഖദീജ ഖാദർ എന്നിവർ നേതൃത്വം നൽകി.

