ഡബ്ലിൻ: റോസ്ലെയർ യൂറോപോർട്ടിലെ സമരം പിൻവലിച്ച് പ്രതിഷേധക്കാർ. പ്രതിഷേധത്തിന്റെ സംഘാടകരിൽ ഒരാളായ ജാക്ക് ഒ ഡോണോഗ് ആണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്. വളരെ കഷ്ടപ്പെട്ടാണ് പ്രതിഷേധം അവസാനിപ്പിക്കുന്നതിനുള്ള തീരുമാനം തങ്ങൾ എടുത്തത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച രാവിലെ 6 മണി മുതലാണ് കിൽറേൻ ഗ്രാമത്തിൽ നിന്നുള്ള പ്രതിഷേധക്കാർ യൂറോപോർട്ട് പരിസരത്ത് സംഘടിച്ചത്. ഇതിന് പിന്നാലെ ഇവർ ട്രക്കുകൾ തുറമുഖത്തേയ്ക്ക് പ്രവേശിക്കുന്നതും പുറത്തുവരുന്നതും തടസ്സപ്പെടുത്തിയിരുന്നു. നിലവിൽ രാജ്യവ്യാപകമായി പ്രതിഷേധക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ പോലീസ് സ്വീകരിച്ചുവരികയാണ്. ഇതിനിടെയാണ് സമരം പിൻവലിച്ചത്.
Discussion about this post

