ക്ലെയർ: കൗണ്ടി ക്ലെയറിൽ ഇലക്ട്രിക് സ്ക്രാംബ്ലർ അപകടത്തിൽപ്പെട്ട് യുവാവിന് പരിക്ക്. 20 വയസ്സുള്ള വ്യക്തിയ്ക്കാണ് പരിക്കേറ്റത്. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ശനിയാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം. ഷാനൻ മേഖലയിൽവച്ചാണ് അപകടം ഉണ്ടായത്. യാത്രയ്ക്കിടെ അദ്ദേഹം ഓടിച്ച വാഹനം നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. നിലവിൽ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിലാണ് യുവാവുള്ളത്.
Discussion about this post

