കണ്ണൂർ : കോന്നി തഹസിൽദാരുടെ ചുമതലയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. നിയമനം കളക്ട്രേറ്റിലേയ്ക്ക് മാറ്റി നൽകണമെന്നും റവന്യൂ വകുപ്പിനോട് മഞ്ജുഷ ആവശ്യപ്പെട്ടു.
വലിയ ഉത്തരവാദിത്തങ്ങൾ വഹിക്കാനുള്ള മാനസികാവസ്ഥ തനിക്ക് ഇപ്പോൾ ഇല്ലെന്നാണ് മഞ്ജുഷയുടെ വിശദീകരണം .സമാന പദവിയായ കലക്ട്രേറ്റിലെ സീനിയർ സൂപ്രണ്ട് തസ്തികൈലേക്ക് മാറ്റി നൽകണമെന്നാണ് മഞ്ജുള ആവശ്യപ്പെട്ടിരിക്കുന്നത്
നിലവിൽ കോന്നി തഹസിൽദാരാണ് മഞ്ജുള . അടുത്ത മാസം ജോലിയിൽ പ്രവേശിക്കുമെന്നും അവർ പറഞ്ഞു. അപേക്ഷയിൽ റവന്യൂ വകുപ്പ് അനുകൂല തീരുമാനമെടുക്കുമെന്നാണ് സൂചന . സർവീസ് സംഘടനകൾക്കും മഞ്ജുളയ്ക്ക് അനുകൂലമായ തീരുമാനം ഉണ്ടാകണമെന്ന നിലപാടാണുള്ളത് .അതേസമയം കഴിഞ്ഞ ദിവസമാണ് നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പി പി ദിവ്യയ്ക്ക് ജാമ്യം കിട്ടിയത് . കോടതി ഉത്തരവ് അപ്രതീക്ഷിതമാണെന്ന് മഞ്ജുള പറഞ്ഞിരുന്നു. അഭിഭാഷകനുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും മഞ്ജുള പറഞ്ഞു.