ഡബ്ലിൻ: ഇന്ധനവില വർധനവിൽ ഇറാനിലും മിഡിൽ ഈസ്റ്റിലും ഉണ്ടാകുന്ന കാര്യങ്ങളെ മാത്രം കുറ്റപ്പെടുത്തൻ കഴിയില്ലെന്ന് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. ശത്രുതയുടെ ദൈർഘ്യം സമ്പദ്വ്യവസ്ഥയെ ബാധിക്കും. ഇന്ധനവില കുറയ്ക്കാൻ ഏറ്റവും നല്ല മാർഗ്ഗം മിഡിൽ ഈസ്റ്റിലെ സംഘർഷം പരിഹരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാരിസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിതരണവും ഡിമാൻഡും ഇന്ധനവിലയെ സ്വാധീനിക്കും. ഇക്കാര്യം താനും അംഗീകരിക്കുന്നു. എന്നാൽ അയർലൻഡിന്റെ കാര്യത്തിൽ രണ്ട് കിലോ മീറ്റർ അകലെയായി രണ്ട് വ്യത്യസ്ത വിലകളാണ് ഇന്ധനത്തിന് ഉള്ളത്. അതിൽ ഇറാനെ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ല. ഒരു രാജ്യത്തിന്റെയും പ്രസിഡന്റിനെ കുറ്റപ്പെടുത്താൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

