കിൽഡെയർ: ആർമി റേഞ്ചർ വിംഗ് ആസ്ഥാനത്തിനായി വൻ തുകയുടെ നിക്ഷേപം നടത്താൻ ഐറിഷ് സർക്കാർ. മന്ത്രി ഹെലൻ മക്കെന്റിയാണ് തുക പ്രഖ്യാപിച്ചത്. 17.65 മില്യൺ യൂറോയുടെ നിക്ഷേപമാണ് നടത്തുക.
ഡിഫൻസ് ഫോഴ്സ് ട്രെയിനിംഗ് സെന്ററിലാണ് എആർഡബ്യു ആസ്ഥാനം നിർമ്മിക്കുന്നത്. ഇതിനായുള്ള കരാറിൽ ഒപ്പുവച്ചതായി മന്ത്രി പറഞ്ഞു. സ്പെഷ്യൽ ഓപ്പറേഷൻസ് ഫോഴ്സ് ആസ്ഥാന പദ്ധതിയുടെ ഒന്നാംഘട്ടമായിട്ടാണ് ആർഡബ്യു ആസ്ഥാനം നിർമ്മിക്കുന്നത്. മൊത്തം സമുച്ചയത്തിന് 46 മില്യൺ യൂറോ ആണ് ചിലവാകുക.
Discussion about this post

