ഡബ്ലിൻ: ലൂക്കനിൽ അന്തരിച്ച സുബിൻ സ്റ്റീഫന്റെ ഭൗതികദേഹം ഇന്ന് പൊതുദർശനത്തിന് വയ്ക്കും. സെൽബ്രിഡ്ജിലെ കണ്ണിംഗ്ഹാം ഫ്യൂണറൽ ഹോമിൽ ഇന്ന് വൈകീട്ട് നാല് മുതൽ ആറ് വരെ ആണ് പൊതുദർശനം. കഴിഞ്ഞ ദിവസം ആയിരുന്നു സുബിന്റെ അപ്രതീക്ഷിത വിയോഗം.
അയർലൻഡിലെ ആരോഗ്യവകുപ്പിൽ ഫിസിയോ തെറാപ്പിസ്റ്റ് ആയിരുന്നു സുബിൻ. ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നായിരുന്നു സുബിന്റെ അപ്രതീക്ഷിത വിയോഗം. സംസ്കാരത്തിനായി ഞായറാഴ്ച സുബിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യ:നാൻസി സ്റ്റീഫൻ, മകൾ: എമി സ്റ്റീഫൻ.
Discussion about this post

