ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ വാഹനാപകടത്തിൽ മരിച്ച യുവതിയുടെ സംസ്കാര ചടങ്ങുകൾ സംബന്ധിച്ച വിവരങ്ങൾ പുറത്ത്. ബുധനാഴ്ച യുവതിയുടെ മൃതദേഹം സംസ്കരിക്കുമെന്ന് കുടുംബം അറിയിച്ചു. കഴിഞ്ഞ ദിവസമായിരുന്നു മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവതിയ്ക്ക് ജീവൻ നഷ്ടമായത്.
30 കാരിയായ ഐനെ ഒ റീലിയാണ് മരിച്ചത്. പല്ലസ്ഗ്രീൻ സ്വദേശിനിയാണ് റീലി. പോസ്റ്റ്മോർട്ടം പൂർത്തിയായ ശേഷം റീലിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാര ചടങ്ങുകൾക്കായി ഇന്ന് മൃതദഹം വീട്ടിൽ എത്തിയ്ക്കും. ബുധനാഴ്ച സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ചർച്ചിലെ പ്രാർത്ഥനകൾക്ക് ശേഷം മൃതദേഹം സെന്റ് കൊളംബ സെമിത്തേരിയിൽ സംസ്കരിക്കും.

