ഡബ്ലിൻ: അയർലൻഡിൽ തൊഴിൽ രഹിതരുടെ എണ്ണം കുറഞ്ഞു. ഓഗസ്റ്റിലെ കണക്കുകൾ പരിശോധിക്കുമ്പോൾ മുൻ മാസത്തെ അപേക്ഷിച്ച് തൊഴിലില്ലായ്മ നിരക്കിൽ 4.7 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം കഴിഞ്ഞ വർഷം ഓഗസ്റ്റിനെ അപേക്ഷിച്ച് ഇക്കുറി തൊഴിലില്ലായ്മ നിരക്ക് ( 4.1 ശതമാനം) അൽപ്പം കൂടുതലാണെന്ന് സിഎസ്ഒ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഓഗസ്റ്റിൽ പുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്ക് 4.9 ശതമാനം ആയിരുന്നു. ജൂലൈയിൽ ഇത് 5 ശതമാനം ആയിരുന്നു. സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് ജൂലൈ മാസം 4.7 ശതമാനം ആയിരുന്നു. ഇത് ഓഗസ്റ്റിൽ 4.5 ശതമാനം ആയി. യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ മാസം 11.9 ശതമാനം ആയി കുറഞ്ഞു. ജുലൈയിൽ ഇത് 12.1 ശതമാനം ആയിരുന്നു.

