തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി വാഹനം തട്ടിയെടുത്തതായി പരാതി . കോ ആൻട്രിമിൽ ശനിയാഴ്ച രാത്രി 10 മണിയോടെ ന്യൂടൗണബെയിലെ ഒ’നീൽ റോഡിലെ വാണിജ്യ കേന്ദ്രത്തിന് സമീപമാണ് സംഭവം .
രണ്ട് പേർ താൻ ഓടിച്ചുവന്ന വാഹനം തടഞ്ഞു നിർത്തിയെന്നാണ് പരിക്കേറ്റ കാർ ഉടമ പറയുന്നത് . ‘ രണ്ട് പുരുഷന്മാരിൽ ഒരാൾ അടുത്തേക്ക് വന്ന് വാഹനത്തിന്റെ താക്കോൽ ആവശ്യപ്പെട്ടു. താക്കോൾ നൽകാൻ വിസമ്മതിച്ചപ്പോൾ, അയാളുടെ മുഖത്ത് ഒരു കൈത്തോക്ക് ചൂണ്ടി, തുടർന്ന് ആയുധം ഉപയോഗിച്ച് തലയുടെ മുകളിൽ അടിച്ച് താക്കോൽ എടുത്തു. പ്രതികൾ രണ്ടുപേരും പിന്നീട് വാനിൽ കയറി രക്ഷപ്പെട്ടു.‘ – കാർ ഉടമ പറയുന്നു.
തോക്കുമായി എത്തിയ ആൾ ഏകദേശം ആറടി ഉയരമുള്ളയാളാണെന്നും സൂചനയുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 101 എന്ന നമ്പറിൽ വിളിച്ച് അറിയിക്കണമെന്നും നിർദേശമുണ്ട്.

