ഡബ്ലിൻ: മോർട്ട്ഗേജ് പലിശനിരക്ക് ഇപ്പോഴും ഉയർന്നു നിൽക്കുന്ന രാജ്യമായി അയർലന്റ്. യൂറോസോണിൽ ഏറ്റവുമധികം പലിശ നിരക്കുള്ള അഞ്ചാമത്തെ രാജ്യമാണ് അയർലന്റ്. യൂറോപ്യൻ സെൻട്രൽ ബാങ്ക് പലിശ നിരക്ക് കുറച്ചതിന് പിന്നാലെ രാജ്യത്ത് മോർട്ട്ഗേജ് പലിശയും കുറഞ്ഞിരുന്നു. എന്നിട്ടും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് പലിശനിരക്ക് കൂടുതലുള്ള രാജ്യമായി അയർലന്റ് തുടരുകയാണ് എന്നതാണ് ശ്രദ്ധേയം.
യൂറോസോണിലെ ശരാശരി മോർട്ട്ഗേജ് പലിശനിരക്ക് പരിശോധിക്കുകയാണെങ്കിൽ ഇത് 3.34 ശതമാനം ആണ്. മാൾട്ടയിൽ 1.69 ഉം ലാത്വിയിൽ 4.40 ഉം ശതമാനവും ആണ് പലിശനിരക്ക്. നിലവിൽ രണ്ട് വർഷത്തെ ഏറ്റവും കുറഞ്ഞ പലിശനിരക്കാണ് അയർലന്റിലുള്ളത്. മാർച്ചിൽ പലിശനിരക്ക് 3.77 ഉം ഏപ്രിലിൽ 3.72 ഉം ആയിരുന്നു പലിശനിരക്ക്.

