ഡബ്ലിൻ: നഗരത്തിൽ വൻ ലഹരി വേട്ട. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ കോടതിയിൽ ഹാജരാക്കി.
വെള്ളിയാഴ്ച ആയിരുന്നു സംഭവം. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരത്തിലെ എട്ടിടങ്ങളിൽ ആയിരുന്നു പരിശോധന. ഇതിനൊടുവിലാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്. 2,10,000 യൂറോ വിലവരുന്ന കൊക്കെയ്ൻ ആണ് പരിശോധനയിൽ പോലീസ് പിടികൂടിയത്.
Discussion about this post

