മലയാളത്തിലെ ആദ്യത്തെ ഹൈബ്രിഡ്-ത്രീഡി,അനിമേഷൻ ആന്റ് ലൈവ് ആക്ഷൻ-ത്രീഡി സിനിമയായ “ലൗലി”ഏപ്രിൽ നാലിന് പ്രദർശനത്തിനെത്തുന്നു. സാൾട്ട് ആൻഡ് പെപ്പെർ, ടാ തടിയാ, ഇടുക്കി ഗോൾഡ്, മായാനദി എന്നീ സൂപ്പർഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തായ ദിലീഷ് കരുണാകരന്റെ സംവിധാനത്തിൽ, സൂപ്പർ ഹിറ്റ് സംവിധായകനായ ആഷിഖ് അബുവിന്റെ ഛായാഗ്രഹണത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ലൗലി. യുവതാരം മാത്യു തോമസിനൊപ്പം ഒരു അനിമേഷൻ ഈച്ചയും നായികയായി എത്തുന്ന ഈ ചിത്രത്തിൽ അശ്വതി മനോഹരൻ, ഉണ്ണിമായ, മനോജ് കെ ജയൻ, ഡോക്ടർ അമർ രാമചന്ദ്രൻ, അരുൺ, ആഷ്ലി, പ്രശാന്ത് മുരളി, ഗംഗ മീര, കെ പി ഏ സി ലീല എന്നിവർ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നേനി എന്റർടൈൻമെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, വെസ്റ്റേൺ ഘട്ട്സ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറുകളിൽ ശരണ്യ, ഡോക്ടർ അമർ രാമചന്ദ്രൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ‘ലൗലി‘, വിസ്മയ കാഴ്ചളുമായാണ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. സുഹൈൽ കോയ എഴുതിയ വരികൾക്ക് വിഷ്ണു വിജയ് സംഗീതം പകരുന്നു. കിരൺ ദാസ് എഡിറ്റിംഗ് നിർവഹിക്കുന്നു.