ഇന്നത്തെ കാലത്ത് , ശാസ്ത്രത്തിൻ്റെ പരിധികളെ വെല്ലുവിളിക്കുകയും ചിന്തിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന നിരവധി സംഭവങ്ങൾ ഉണ്ടാകാറുണ്ട് . ഇപ്പോഴിതാ അത്തരമൊരു സംഭവം സോഷ്യൽ മീഡിയയെ ഞെട്ടിച്ചിരിക്കുകയാണ്.
മറ്റൊന്നുമല്ല 11 വർഷം മുൻപ് മരിച്ച ഭർത്താവിൽ നിന്ന് താൻ ഗർഭിണിയായെന്നാണ് ഒരു യുവതിയുടെ അവകാശവാദം . ഇതുമായി ബന്ധപ്പെട്ട വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.വൈറൽ വീഡിയോയിൽ, തൻ്റെ ഭർത്താവ് മരിച്ച് വർഷങ്ങൾക്ക് ശേഷം താൻ ഒരു കുട്ടിക്ക് ജന്മം നൽകി എന്നാണ് യുവതി പറയുന്നത്. ഭർത്താവ് പലപ്പോഴും സ്വപ്നത്തിൽ വരാറുണ്ടെന്നും അതിനാലാണ് താൻ ഗർഭിണിയായതെന്നും യുവതി പറയുന്നു.
വീഡിയോയിൽ, തൻ്റെ ഭർത്താവ് 11 വർഷം മുമ്പ് മരിച്ചുവെന്നാണ് യുവതി പറയുന്നത്. യുവതിയുടെ കുട്ടിയുടെ പിതാവിനെക്കുറിച്ച് ചോദിച്ചപ്പോൾ, മരിച്ചു പോയ ഭർത്താവ് പലപ്പോഴും സ്വപ്നങ്ങളിൽ വന്നിരുന്നതായും, അങ്ങനെ താൻ ഗർഭിണിയാണെന്നും, കുട്ടി പരേതനായ ഭർത്താവിൻ്റേതാണെന്നും യുവതി പറയുന്നു.
നിരവധി പേരാണ് യുവതിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുന്നത് .