ഡബ്ലിൻ: അമേരിക്കയിൽ നിന്നും പലസ്തീൻ പൗരന്മാരെ നാടുകടത്താൻ ഷാനൻ വിമാനത്താവളം ഉപയോഗിച്ചതായി കണ്ടെത്തൽ. പ്രമുഖ മാധ്യമം നടത്തിയ അന്വേഷണത്തിലാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്. അതീവ രഹസ്യമായിട്ടായിരുന്നു അമേരിക്കൻ സർക്കാർ ഈ നീക്കം നടത്തിയത്.
ജനുവരി 20/21, ഫെബ്രുവരി 1/2 തിയതികളിൽ ആയിരുന്നു സംഭവം. ഈ ദിവസങ്ങളിൽ ഷാനൻ വിമാനത്താവളം വഴി കടന്ന് പോയ വിമാനങ്ങളിൽ പലസ്തീൻ പൗരന്മാർ ഉണ്ടായിരുന്നു. എട്ട് പലസ്തീൻ പുരുഷന്മാരാണ് ജനുവരിയിൽ കടന്ന് പോയ വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരുടെ കൈകളിലും കാലുകളിലും വിലങ്ങുകൾ ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. അരിസോണയിൽ നിന്ന് ഇസ്രായേലിലെ ടെൽ അവീവിലേക്ക് ഗൾഫ്സ്ട്രീം ജെറ്റിലാണ് ഇവരെ കൊണ്ടുപോയത്, ന്യൂജേഴ്സി, ഷാനൻ വിമാനത്താവളം, ബൾഗേറിയ എന്നിവിടങ്ങളിൽ ഇന്ധനം നിറയ്ക്കാൻ സ്റ്റോപ്പുകളുണ്ട്.
അരിസോണയിൽ നിന്നും പുറപ്പെട്ട രണ്ടാമത്തെ വിമാനം ഷാനനിൽ നിർത്തിയിട്ടുവെന്നാണ് റിപ്പോർട്ട്. പിന്നീട് ഇവിടെ നിന്നും ടെൽ അവീവിലേക്ക് പോകുകയായിരുന്നു. ഇവരെ പിന്നീട് വെസ്റ്റ്ബാങ്കിൽ എത്തിച്ചുവെന്നാണ് വിവരം. ഇവരുടെ കെെകാലുകളിലും വിലങ്ങുകൾ അണിയിച്ചിരുന്നു.

