ഡബ്ലിൻ: പൊതുജനങ്ങളിൽ നിന്നും നേരിട്ട് പരാതികൾ സ്വീകരിക്കാൻ സെൻട്രൽ ബാങ്ക്. പൊതുജനങ്ങൾക്ക് പണലഭ്യതയുമായി ബന്ധപ്പെട്ടുള്ള എല്ലാ പരാതികളും നേരിട്ട് ബാങ്കിനെ അറിയിക്കാനുള്ള അവസരമാണ് ഇതുവഴി തുറന്നിരിക്കുന്നത്. പണ നിയന്ത്രണ നടപടികൾ ശക്തിപ്പെടുത്താൻ ഫിനാൻഷ്യൽ കൺട്രോൾ റെഗുലേറ്റർ നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് ബാങ്കിനെ പരാതി നേരിട്ട് അറിയിക്കാനുള്ള സാധ്യത തുറന്നത്. ഈ നിർദ്ദേശങ്ങളിൽ ഉടൻ ധനമന്ത്രി സൈമൺഹാരിസ് ഒപ്പുവയ്ക്കും.
വ്യക്തികൾ, വ്യാപാരസ്ഥാപനങ്ങൾ, കമ്യൂണിറ്റികൾ എന്നിവർക്ക് സേവനങ്ങളിൽ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കിൽ ഇത് നേരിട്ട് ബാങ്കിനെ അറിയിക്കാം. ആശങ്കകൾ ബാങ്ക് കൃത്യമായി വിലയിരുത്തും. പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടാൽ അതിന് പരിഹാരം കാണും.

