കൊച്ചി : മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫ് വധക്കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. , രണ്ടാം പ്രതി ശിഹാബുദ്ദീന് 6 വർഷവും 9 മാസവും, ആറാം പ്രതി നിഷാദിന് 3 വർഷവും 9 മാസവും തടവുശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്.മൂന്നുപേരും കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം മഞ്ചേരി അഡീഷണൽ ജില്ലാ കോടതി കണ്ടെത്തിയിരുന്നു.
മൃതദേഹം വീണ്ടെടുക്കാതെ കേസിൽ ശാസ്ത്രീയ തെളിവുകളായിരുന്നു ആധാരം . കേരളത്തിലെ അപൂർവം കേസുകളിൽ ഒന്നാണിത്. ഒരു വർഷത്തോളമാണ് വിചാരണ നീണ്ടു നിന്നത്. മൈസൂർ സ്വദേശിയായ പാരമ്പര്യ ചികിത്സാ വിദഗ്ധൻ ഷാബാ ഷരീഫിനെ നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടുവന്നത് 2019 ഓഗസ്റ്റിലായിരുന്നു.
2020 ഒക്ടോബറിൽ ഷാബ ഷെരീഫിനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി എടവണ്ണയ്ക്കടുത്തുള്ള ചാലിയാർ നദിയിൽ തള്ളി.കേസിലെ മറ്റ് ഒമ്പത് പ്രതികളെ വെറുതെവിട്ടു. കേസിൽ പോലീസ് ആദ്യം 15 പേരുടെ പേരുകൾ ഉൾപ്പെടുത്തിയിരുന്നു. ഇവരിൽ ഒരാൾ ഗോവയിൽ വച്ച് മരിച്ചു. ഒരു പ്രതി ഇപ്പോഴും ഒളിവിലാണ്. ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളും പ്രോസിക്യൂഷൻ തെളിയിച്ചു.
മൃതദേഹം വീണ്ടെടുക്കാൻ കഴിഞ്ഞില്ലെങ്കിലും പ്രോസിക്യൂഷന് ശിക്ഷ ഉറപ്പാക്കാൻ കഴിഞ്ഞു. സുൽത്താൻ ബത്തേരിയിലെ തങ്കലകത്ത് നൗഷാദ് (41) പുറത്തുവിട്ട ഷൈബിന്റെ വീടിനുള്ളിലെ ഒരു മുറിയിൽ ഷാബ കാലുകൾ ചങ്ങലയിട്ട് നിൽക്കുന്നതിന്റെ വീഡിയോ ഒരു പ്രധാന തെളിവായി മാറി. നൗഷാദ് പിന്നീട് മാപ്പുസാക്ഷിയായി. കൂടാതെ, ഷൈബിന്റെ കാറിൽ നിന്ന് കണ്ടെടുത്ത ഷാബയുടെ മുടിയുടെ ഒരു ഭാഗം ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിച്ചു.