ലക്നൗ : ഉത്തർപ്രദേശിൽ ഹനുമാൻ ക്ഷേത്രത്തിനു പുറത്ത് പശുവിന്റെ തല ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.ലഖ്നൗവിലെ മഡെയ്ഗഞ്ച് പ്രദേശത്തെ ഹനുമാൻ ക്ഷേത്രത്തിനു സമീപത്ത് നിന്നാണ് പശുവിന്റെ അറുത്ത് മാറ്റിയ തല കണ്ടെത്തിയത് . സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ ഒന്നടങ്കം സ്ഥലത്തെത്തിയതോടെ സ്ഥിതിഗതികൾ വഷളായി.
ലക്നൗ നോർത്തിലെ എംഎൽഎ നീരജ് ബോറ സംഭവസ്ഥലത്ത് എത്തി. “ഇന്ന് വൈകുന്നേരം, ലക്നൗവിലെ ഹനുമന്ത് നഗർ ശാന്തി വാതികയ്ക്ക് സമീപമുള്ള ഖദ്രയിൽ പശുവിന്റെ തല വെട്ടി മാറ്റപ്പെട്ട സംഭവം ഉണ്ടായി . ഇത്തരത്തിലുള്ള സംഭവം ഐക്യത്തിന് ഹാനികരമായ ഒരു വലിയ ഗൂഢാലോചനയാണ്. കുറ്റവാളികളെ ഒരു തരത്തിലും വെറുതെ വിടില്ല.” നീരജ് ബോറ പറഞ്ഞു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു, പരിസര പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ വിശകലനം ചെയ്തുവരികയാണ്. ഇതിനായി പോലീസ് പ്രത്യേക സംഘങ്ങളെയും രൂപീകരിച്ചിട്ടുണ്ട്. “ശാസ്ത്രീയവും സാങ്കേതികവുമായ തെളിവുകൾ ശേഖരിച്ചുവരികയാണ്, കുറ്റവാളികളെ തിരിച്ചറിഞ്ഞാൽ കർശനമായ നിയമനടപടി സ്വീകരിക്കും,” പോലീസ് പ്രസ്താവനയിൽ പറയുന്നു.