കൊൽക്കത്ത : ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടി പ്രത്യേക ബോണസ് പദ്ധതി ആരംഭിച്ച് പശ്ചിമ ബംഗാൾ സർക്കാർ . ഇത് പ്രകാരം, 2024 മാർച്ച് വരെ 44,000 രൂപയിൽ താഴെ പ്രതിമാസ ശമ്പളം നേടുന്ന, ഒരു ബോണസ് സംവിധാനത്തിലും ഉൾപ്പെടാത്ത തിരഞ്ഞെടുത്ത സർക്കാർ ജീവനക്കാർക്ക് 6,800 രൂപ ബോണസ് നൽകും.
ഈദുൽ ഫിത്തറിന് മുമ്പ് ന്യൂനപക്ഷ ജീവനക്കാർക്ക് സർക്കാർ ഈ ബോണസ് നൽകാനാണ് തീരുമാനം. മറ്റുള്ളവർക്ക് സെപ്റ്റംബർ 15 ന് ശേഷമാകും ഈ ബോണസ് നൽകുക. അതേസമയം ന്യൂനപക്ഷ പ്രീണമാണ് മമത ലക്ഷ്യം വയ്ക്കുന്നതെന്നും, മമത സർക്കാരിന്റെ അന്ത്യം അടുത്തുവെന്നും ബിജെപി പറഞ്ഞു.