ഡബ്ലിൻ: അയർലൻഡിലെ പുതിയ വാടക നിയമങ്ങൾ രാജ്യത്തിന് ബുദ്ധിമുട്ടാകുമെന്ന് വിലയിരുത്തൽ. മെയ്നൂത്ത് സർവ്വകലാശാലയും കമ്യൂണിറ്റി ആക്ഷൻ ടെനന്റ്സ് യൂണിയനും ചേർന്ന് നടത്തിയ ഗവേഷണത്തിലാണ് ഇത് സംബന്ധിച്ച കണ്ടെത്തൽ. മാർച്ച് 1 മുതൽ അയർലൻഡിൽ പുതിയ വാടക നിയമം നടപ്പിലാക്കാനിരിക്കെയാണ് ഗവേഷണത്തിലെ വിവരങ്ങൾ പുറത്തുവരുന്നത്.
പുതിയ നിയമം വാടക കുത്തനെ ഉയരാൻ കാരണമാകുമെന്ന് ഗവേഷണം ചൂണ്ടിക്കാട്ടുന്നു. കുടിയൊഴിപ്പിക്കൽ വർധിക്കാൻ ഇത് കാരണം ആകും. വാടകക്കാരെ വഴിയാധാരമാക്കുന്ന നിയമമാണ് ഇത്. കോർപ്പറേറ്റ് ഭൂവുടമകളുടെ വാടകക്കാരുടെ സാഹചര്യം കൂടുതൽ ബുദ്ധിമുട്ടിലാകുമെന്നും ഗവേഷണം വ്യക്തമാക്കുന്നു.
Discussion about this post

